മുന്നാട്: റബ്കോ ചെയര്‍മാനും മികച്ച സഹകാരിയുമായിരുന്ന ഇ. നാരായണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സഹകരണ പ്രതിഭാ പുരസ്കാരം മുന്‍ എം.എല്‍.എ പി. രാഘവന് മുന്‍ സംസ്ഥാന്ന വ്യവസായ വകുപ്പ് മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന് സമ്മാനിച്ചു. മുന്നാട്ടെ വീട്ടില്‍ എത്തിയാണ് പി. രാഘവന് പുരസ്കാരം സമ്മാനിച്ചത്. അരലക്ഷം രൂപയും ചിത്രകാരന് കെ.കെ. മാരാര്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം .ജില്ലയില്‍ സഹകരണ മേഖലയില്‍ അദ്ദേഹം നല്കിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. നിരവധി സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചക്കും പി. രാഘവന് നേതൃത്വം നല്കി. ഇ. നാരായണന്റെ പേരിലുള്ള പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ സഹകാരിയാണ് പി. രാഘവന്. തലശ്ശേരി സഹകരണ റൂറല്‍ ബാങ്കാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഒന്നര വര്‍ഷത്തിലേറെയായി അസുഖത്തെ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.
ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് സി. വത്സന് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.വി. രമേശന്, ഇ. പത്മാവതി, ബേഡകം ഏരിയാ കമ്മിറ്റിയംഗം എം. അനന്തന്, പുരസ്കാര സമിതി ചെയര്മാന് കാരായി രാജന് എന്നിവര്‍ സംസാരിച്ചു.