കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലുമാണ് എറണാകുളം എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. ഡോളര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 28നാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതോടെ മൂന്ന് മാസത്തിന് ശേഷമാണ് ശിവശങ്കര്‍ ജയില്‍മോചിതനാകുന്നത്.