കാഞ്ഞങ്ങാട്: നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ 1989-91 പ്രി-ഡിഗ്രി വിദ്യാര്‍ത്ഥി കൂട്ടായ്മ തങ്ങളുടെ സഹപാഠി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബേബി ബാലകൃഷ്ണന് അഴിത്തലയില്‍ വെച്ച് നടത്തിയ സ്വീകരണ പരിപാടി വ്യത്യസ്തമായ ഒരനുഭവമായി മാറി.
ജാഫര്‍ എം.പിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സൈഫുദ്ദീന് എം.ടി.പി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു. പ്രശസ്ത സിനിമ, സീരിയല്‍ സംവിധായകന് ശ്രീജിത് പലേരി ഉപഹാര സമര്‍പ്പണം നടത്തി. ഡോ. സുമ പൊന്നാടയണിയിച്ചു. മറുപടി പ്രസംഗത്തില്‍ തനിക്ക് സഹപാഠികള്‍ നല്കിയ അനുമോദനത്തിന് ബേബി അതിയായ സ്നേഹവും സന്തോഷവും അറിയിച്ചു.
തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ മനോജ് മാണിയാട്ട്, പ്രമോദ്, പ്രദീപ് ചന്തേര, ഡോ: സുമ തുടങ്ങിയവര്‍ക്കൊപ്പം ഗാനമാലപിച്ച് ബേബി ബാലകൃഷ്ണനും ഗാന വസന്തം തീര്‍ത്തു.