കാഞ്ഞങ്ങാട്: നീലേശ്വരത്ത് ഇന്നലെ വന്ദേഭാരത് ട്രെയിന്‍തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കിഴക്കുംകര മുച്ചിലോട്ട് സ്വദേശിനി നന്ദന (22)യാണ് തീവണ്ടി തട്ടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് നീലേശ്വരം കറുത്ത ഗേറ്റിനടുത്താണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള വന്ദേ ഭാരത് തീവണ്ടിയാണ് തട്ടിയത്. മാതമംഗലം സ്വദേശി പരേതനായ സുരേശന്റെയും മുച്ചിലോട്ടെ വിദ്യയുടെയും മകളാണ്. സഹോദരന്: വിഷ്ണു.