കാഞ്ഞങ്ങാട്: ബൈക്കിലെത്തി സ്വര്‍ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. മഡിയനിലെ നസറുദ്ദീ(22)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം പടന്നക്കാട് ശ്രീനാരായണ ട്രെയിനിങ് സ്കൂളില്‍ സമീപത്തെ ബാലകൃഷ്ണന്റെ ഭാര്യ രോഹിണി (56) യുടെ കഴുത്തില്‍നിന്ന് രണ്ടര പവന് സ്വര്‍ണമാല തട്ടിപ്പ് തട്ടിയെടുത്ത സംഭവത്തിലാണ് നസറുദ്ദീനെ പിടികൂടിയത്.