കാഞ്ഞങ്ങാട്: മകന്റെ ഒത്തു കല്യാണ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാലോം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. പുഞ്ചയിലെ ചെല്ലാനിക്കാട്ടില്‍ വിന്‍സെന്റ്( 60) ആണ് മരിച്ചത്.
മലയോര ഹൈവേയില്‍ അലക്കോട് രയറോത്ത് ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
വിന്‍സെന്റ് സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. മകന് റോബര്‍ട്ടിന്റെ ഒത്തു കല്യാണത്തിന് ശേഷം കരുവന്‍ചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഒത്തു കല്യാണത്തിനു പോയ മകനുള്‍പ്പെടെയുള്ളവര്‍ മറ്റൊരു വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. വിന്‍സെന്റ് സ്ഥിരമായി ഉപയോഗിക്കാറുള്ള സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. ഭാര്യ: റോസമ്മ. മറ്റു മക്കള്‍: ബ്രിജിത്ത, ജാനറ്റ്. മരുമക്കള്‍: സാന്റോ, മജോ.