കുന്താപുര: ബി.ജെ.പി പ്രവര്ത്തകന് കുന്താപുര യാദാമോജിലെ ഉദയ് ഗനിഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ പ്രതികള്‍. ഇതോടെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍ ഉദയ് ഗനിഗയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഡി. ശിവകുമാര്‍ ഉദയിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ടത്. പാര്‍ട്ടി, ജാതി, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദക്ഷിണ കന്നഡ ജില്ലയില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴെല്ലാം കുടുംബങ്ങളെ കാണാന്‍ ബിജെപി നേതാക്കള്‍ തിടുക്കം കൂട്ടാറുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍, സ്വന്തം പാര്‍ട്ടി പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ ബിജെപി നേതാക്കള്‍ നിശബ്ദത പാലിക്കുകയാണ്. ഈ നിശബ്ദത സംശയം ജനിപ്പിക്കുന്നു. ഉദയിന്റെ ഭാര്യയും അമ്മയും കുടുംബാംഗങ്ങളും നീതിക്കായി പ്രാര്‍ത്ഥിക്കുന്നു. സ്വാധീനമുള്ള നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിയായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് പ്രയോജനമില്ലെന്ന് മുന്‍ മന്ത്രി വിനയ് കുമാര്‍ സോറക് പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് ഉഡുപ്പി ജില്ലയുടെ ചുമതല കൂടിയുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവിടണമെന്നും വിനയ്കുമാര്‍ ആവശ്യപ്പെട്ടു. ഉദയ് ഗനിഗയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി ശിവകുമാര്‍ തന്റെ പാര്‍ട്ടിക്കുവേണ്ടി കുടുംബത്തിന് 1.25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.