കാസര്‍കോട്: ക്വാര്‍ട്ടേഴ്സ് വളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവിനെ കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ടി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ ഷാബില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉമ്മര്‍ ഫാറൂഖാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഇന്നലെ നടത്തിയ പരിശോധനയിലാണ് ക്വാര്‍ട്ടേഴ്സ് പരിസരത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന് കുഞ്ഞ്, ശ്യാംജിത്ത്, ധന്യ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.