അഞ്ച് കൊലപാതകത്തില്‍ വിറങ്ങലിച്ച് കേരളം; പൊരുള്‍ തേടി അന്വേഷണ സംഘം

2025 ഫെബ്രുവരി 24 കേരളത്തിന് കറുത്ത തിങ്കളാഴ്ചയായിരുന്നു. അടുത്തെങ്ങും കേട്ടുകേള്‍വിയില്ലാതിരുന്ന നിഷ്ഠൂരമായ അഞ്ച് കൊലപാതകങ്ങള്‍ക്ക് മൂക സാക്ഷിയാവേണ്ടി വന്ന ദിനം. കേരളത്തെയാകെ നടുക്കിയ തലസ്ഥാനത്തെ കൊലപാതകം നടന്ന് രണ്ടാം ദിനമായിരിക്കുന്നു. 23 വയസ്സുകാരന്റെ ആസൂത്രിതമായ ചോരക്കലിയുടെ പൊരുള്‍ തേടുകയാണ് അന്വേഷണ സംഘം. ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൃത്യം ചെയ്യുന്ന സമയത്ത് പ്രതി അഫ്‌നാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ്.ഏത് തരം ലഹരിയെന്നു പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.
അതിക്രൂരമായാണ് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4.30 വരെ നടത്തിയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്കാണ്. അതിക്രൂരമായാണ് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് അടിച്ചായിരുന്നു കൊലപാതകങ്ങള്‍. രാവിലെ 10.30ന് ആദ്യം പ്രതി ആക്രമിച്ചത് മാതാവ് ഷമിയെയാണ്. ഗുരുതര പരിക്കേറ്റ ചികിത്സയില്‍ തുടരുകയാണ് ഇവര്‍. ഉച്ചയ്ക്ക് 1.15ന് മുത്തശ്ശി സല്‍മ ബീവിയെ കൊന്നു. ശേഷം മൂന്ന് മണിക്ക് ചുള്ളാളത്തെ വീട്ടിലെത്തി പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. നാല് മണിക്ക് വീട്ടിലേക്ക് തിരിച്ചെത്തി. ഉടന്‍ പെണ്‍ സുഹൃത്ത് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല ചെയ്തു. . 4.30ന് സഹോദരന്‍ അഫ്‌സാനെയും കൊലക്കിരയാക്കി.
നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ടടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ കൊലപ്പെടുത്തിയത്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തും ചുറ്റിക കൊണ്ടടിച്ചു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ട്. വൈകീട്ട് 6.20ന് വെഞ്ഞാറമൂട്ട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി. കൊലപാതകം പൊലീസിനെ അറിയിച്ച പ്രതി താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാല പണയം വച്ച് പൈസ വാങ്ങിയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫ്‌നാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. അഫാന്‍ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് ലത്തീഫ് ഇന്നലെ അഫ്‌നാന്റെ വീട്ടിലെത്തിയത്. കുടംബത്തില്‍ എന്ത് പ്രശ്‌നം വന്നാലും സംസാരിക്കുന്നത് ലത്തീഫിന്റെ സാന്നിധ്യത്തിലാണ്. ലത്തീഫ് ഇടനിലയ്ക്ക് വന്നതിന് അഫ്‌നാനു ദേഷ്യം ഉണ്ടാകാമെന്നും പൊലീസ് പറയുന്നു. അഫ്‌നാന്റെ പിതാവ് റഹീം സൗദിയിലാണ് . സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ യാത്രാവിലക്കുണ്ടെന്നും വരാനാവില്ലെന്നുമാണ് അറിയുന്നത്.
നാടിനെ നടുക്കിയ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണ് അന്വേഷണ സംഘം. കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ സാമ്പത്തിക ബാധ്യതയാണെന്നാണ് പൊലീസ് പ്രാഥമികമായി പറയുന്നത്. അഫ്‌നാന്റെ പിതാവിന് ഗള്‍ഫിലെ ബിസിനസ്സില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരിന്നുവെന്നും ഇത് നേരിടാന്‍ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് അഫാന്റെ മൊഴി. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും പറയുന്നത് കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഇല്ലെന്നാണ്. പിതാവിന്റെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥീരീകരണം വരൂ. സാമ്പത്തിക പ്രതിസന്ധിയാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി ആവര്‍ത്തിക്കുമ്പോഴും പെണ്‍ സുഹൃത്ത് ഫര്‍സാനയെ എന്തിന് കൊലപ്പെടുത്തി എന്നതും ചോദ്യമായി നിലനില്‍ക്കുകയാണ്. ഫര്‍സാന എപ്പോഴാണ് അഫ്‌നാന്റെ വീട്ടിലെത്തിയത് എന്നത് സംബന്ധിച്ചും വ്യക്തതയില്ല.