കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍...

വന്‍ ശക്തികളടക്കം ലോക രാജ്യങ്ങളെല്ലാം കോവിഡിന് മുന്നില്‍ അടിയറവ് പറഞ്ഞ് കഴിഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ മുതല്‍ ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ വരെ ഈ മാരിക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കയാണ്. അത് കൊണ്ട് തന്നെയായിരിക്കണം ആദ്യത്തെ ഒരു വര്‍ഷം നമ്മുടെ രാജ്യം പ്രത്യേകിച്ച് മലയാളികള്‍ ഈ പ്രശ്‌നത്തിന് മുന്നില്‍ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. അതിലൂടെ തന്നെയായിരിക്കണം ലോകത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചത്. 2021 വര്‍ഷം ആരംഭത്തോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. ഞാനുള്‍പ്പെടെ ഇതിന് കാരണങ്ങള്‍ […]

വന്‍ ശക്തികളടക്കം ലോക രാജ്യങ്ങളെല്ലാം കോവിഡിന് മുന്നില്‍ അടിയറവ് പറഞ്ഞ് കഴിഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ മുതല്‍ ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ വരെ ഈ മാരിക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കയാണ്. അത് കൊണ്ട് തന്നെയായിരിക്കണം ആദ്യത്തെ ഒരു വര്‍ഷം നമ്മുടെ രാജ്യം പ്രത്യേകിച്ച് മലയാളികള്‍ ഈ പ്രശ്‌നത്തിന് മുന്നില്‍ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. അതിലൂടെ തന്നെയായിരിക്കണം ലോകത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചത്. 2021 വര്‍ഷം ആരംഭത്തോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. ഞാനുള്‍പ്പെടെ ഇതിന് കാരണങ്ങള്‍ പലതാണ്.
1) ഒന്നാം ഘട്ടത്തില്‍ കാര്യങ്ങള്‍ പൊതുവെ നന്നായി കൈകാര്യം ചെയ്തത്.
2) കൊറോണക്കാലത്തും തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകള്‍ മൊത്തമായി ഉയരാതിരുന്നത്.
3) വാക്‌സിനേഷന്‍ എത്തി, ഇനി കാര്യങ്ങള്‍ താഴേക്ക് മാത്രമേ പോവു എന്ന വിശ്വാസം, ഈ വിശ്വാസം കാരണം ഫെബ്രുവരിയില്‍ തന്നെ ജനങ്ങള്‍ പൊതുവേ ജാഗ്രത വെടിഞ്ഞ് തുടങ്ങിയിരുന്നു. മാസ്‌ക് ഉപയോഗം തുടര്‍ന്നു എന്നതൊഴിച്ചാല്‍ ജനജീവിതം സാധാരണ ഗതിയിലായി.
അപ്പോഴേക്കും അസംബ്ലി തിരഞ്ഞെടുപ്പ് ആഗതമായി. അതോടെ നിയന്ത്രങ്ങളെല്ലാം പാളി. അകലം പാലിക്കല്‍ എന്നത് പൂര്‍ണ്ണമായും ഇല്ലാതായി. കേരളത്തില്‍ തെക്കും വടക്കും യാത്രകള്‍ നിരവധിയായി. വീട്ടിലുള്ളവര്‍ നാട്ടിലേക്കും ജാഥക്കും പ്രചരണത്തിനുമായി ഇറങ്ങി. വോട്ട് തേടി സ്ഥാനാര്‍ത്ഥികളും സംഘവും വീട് വീടാന്തരം എത്തി. ഈ സമയത്ത് തന്നെയാണ് അന്യ സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗം ഉണ്ടാവുന്നത്. രണ്ടാം തരംഗം നമ്മളെ തൊടാതെ കടന്നുപോകും എന്നൊരു ആത്മവിശ്വാസം വന്നു. അത് അസ്ഥാനത്തായി. 2020 ഒക്‌ടോബറില്‍ നമ്മള്‍ കയറിയിറങ്ങിയ പതിനായിരത്തിന്റെ മല വീണ്ടും കയറുകയാണ്. ഇന്ത്യയില്‍ തന്നെ ഒരു ലക്ഷത്തില്‍ താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തില്‍ നിന്ന് ഇപ്പോള്‍ തന്നെ കേസുകള്‍ 3 ലക്ഷം കവിഞ്ഞു. എന്നിട്ടും പരിചരണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഉച്ചിയില്‍ എത്തിയിട്ടില്ല. കേസുകളുടെ എണ്ണമല്ല, ജീവന്‍ എടുക്കുന്നത് രോഗം ബാധിക്കുന്ന, ഓക്‌സിജനും മറ്റ് പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളില്‍ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുമ്പോള്‍ ആനുപാതികമായി ഓക്‌സിജനും മറ്റ് സൗകര്യങ്ങളും വേണ്ടവരുടെ എണ്ണവും കൂടും.
ഹൈക്കോടതി ബന്ദ് നിരോധിച്ചപ്പോള്‍ അത് ഹര്‍ത്താലാക്കി മാറ്റി. തിരഞ്ഞെടുപ്പ് അവസാന ദിവസത്തെ കൊട്ടിക്കലാശം ഒഴിവാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടപ്പോള്‍ അത് മറ്റൊരു പേരില്‍ റോഡ് ഷോ ആക്കി പേരില്‍ മാറ്റം വരുത്തി.
കൊട്ടിക്കലാശത്തെക്കാളും ആള്‍ക്കൂട്ടങ്ങളുടെ കേന്ദ്രീകരണമായിരുന്നു. റോഡ് ഷോയില്‍ മാസ്‌കോ അതുപോലെ കോവിഡിന്റെ മറ്റ് പ്രതിരോധമോ ഉണ്ടായിരുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ മാത്രം. പശ്ചിമബംഗാളില്‍ ഇപ്പോഴും അവസാനിക്കാത്ത എട്ട് ഘട്ടങ്ങളിലായാണ് പോളിംഗ് നടന്നുവരുന്നത്. അതിനിടയില്‍ ഇടക്കിടക്ക് പ്രധാനമന്ത്രി അടക്കമുള്ളവരുടെ വമ്പന്‍ റാലികളും. അതിനിടെ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് അനുവാദവും നല്‍കി. മാസ്‌ക് പോലും ധരിക്കാതെ 2,70,000 പേരാണ് ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കാണികളായി എത്തിയത്. തല്‍സമയം തന്നെ ചെറുതും വലുതുമായ ഉത്സവങ്ങളും ആള്‍കൂട്ട മേളകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സംഘടിക്കപ്പെട്ടിരുന്നു.
നാം ചെയ്യേണ്ടത്:
1. കോവിഡിന്റെ രണ്ടാമത്തെ മല ഇറങ്ങുന്നത് വരെ രോഗം വരാതെ നോക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുക.
2) വീട്ടില്‍ പ്രായമായവരോ മറ്റു രോഗമുള്ളവരോ ഉണ്ടെങ്കില്‍ അവരെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറച്ച് സംരക്ഷിക്കുക.
3) ഒരിക്കല്‍ രോഗം ഉണ്ടായത് കൊണ്ടോ വാക്‌സിന്‍ എടുത്തത് കൊണ്ടോ കൂടുതല്‍ ആത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ഉണ്ടായവര്‍ക്കും വീണ്ടും രോഗം വന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
4) നിങ്ങള്‍ എത്രമാത്രം ആളുകളുമായി സമ്പര്‍ക്കം കുറക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കുക.
5) സോപ്പ്, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക്, അകലം പാലിക്കല്‍, ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കുക ഇതൊക്കെ കൃത്യമായി പാലിക്കുക.
6) തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നൊക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതൊന്നും നമ്മെ രക്ഷിക്കില്ല. എന്ന് മനസ്സിലാക്കുക.
7) പെരുന്നാള്‍ ആണെങ്കിലും ഉത്സവമാണെങ്കിലും പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും അതൊക്കെ കൊറോണക്ക് ചാകര കാലമാണ്.
8) ഈ രോഗത്തെ പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണക്ക് വാക്‌സിന്‍ ഇല്ലാതിരുന്ന കാലത്തും നമ്മെ രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നില്‍ നിന്നും പട വെട്ടിയവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്കൊക്കെ വാക്‌സിന്‍ കിട്ടി എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. അമിതമായി തൊഴില്‍ ചെയ്തും 'ഇപ്പോള്‍' തീരും എന്ന് കരുതിയിരുന്ന 'കൊറോണ' വീണ്ടും ശക്തി കൂട്ടി ആവര്‍ത്തിക്കുന്നത് കണ്ട് തളര്‍ന്നിരിക്കയാണ്. അവരെ വാക്കുകൊണ്ടും മറ്റും പിന്തുണക്കേണ്ടത് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.
9) കൊറോണ മാറി ജീവിതം സാധാരണ ഗതിയിലാകും എന്ന വിശ്വാസത്തോടെ ഇരുന്നവരാണ് നാമെല്ലാം. ഇപ്പോഴും കാര്യങ്ങള്‍ വഷളാകുന്നത് നമ്മെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഈ വര്‍ഷമെങ്കിലും സ്‌കൂളില്‍ പോയി തുടങ്ങാമെന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതല്‍ സംസാരിക്കുക. ആളുകളുടെ വിഷമങ്ങള്‍ മനസ്സിലാക്കുക. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ചികിത്സ തേടുക.
10) പ്രായോഗികമായും സാമ്പത്തികമായും ബുദ്ധിമുട്ടുള്ളവര്‍ ചുറ്റുമുണ്ടാവുന്ന, പ്രത്യേകിച്ച് കോവിഡ് കാലത്ത് ഇല്ലാതായ തൊഴിലുകള്‍ ചെയ്തിരുന്നവര്‍ അവരെ അറിഞ്ഞ് സഹായിക്കാന്‍ ശ്രമിക്കുക.
ഈ കാലവും കടന്നുപോകും ലോകത്ത് കൊറോണക്ക് അടിപ്പെട്ടുപോയ ഇംഗ്ലണ്ടും യു.എസ്.എ.യും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ കൊണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടും കൊറോണക്ക് മേല്‍ വിജയം നേടിക്കഴിഞ്ഞു.
പുതിയൊരു വൈറസ് പരത്തുന്ന പുതിയൊരു മഹാമാരിയാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ദിനംപ്രതി പുതിയ അറിവുകള്‍ കോവിഡ് 19നെ പറ്റിയും വൈറസ് വ്യാപന രീതിയെക്കുറിച്ചും ലഭിച്ചുകൊണ്ടിരിക്കയാണ്. കോവിഡ് മഹാമാരിക്കാലം ഒരു പഠനകാലം കൂടിയായി കണക്കിലെടുത്ത് പുതിയ അനുഭവങ്ങളിലൂടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ രോഗനിര്‍ണ്ണയത്തിനുള്ള മൂര്‍ത്തമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.

Related Articles
Next Story
Share it