കൊല്ലം: ഡ്രൈവിംഗ് ടൈസ്റ്റിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് ഉത്തരവ് മരവിപ്പിച്ചു. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ കൊവിഡ് ബാധിതപ്രദേശത്ത് നിന്നല്ല എത്തുന്നതെന്നും രോഗലക്ഷണങ്ങളില്ലെന്നും ഗവ. ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഏറെ വിവാദം സൃഷ്ടിച്ചതോടെ സര്‍ക്കാര്‍ യു ടേണ്‍ എടുക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റ് നല്കാന് പലരും അനധികൃതമായി പണം ഈടാക്കുന്നതായും മിക്ക ഡോക്ടര്‍മാരും ഡിഎംഒയെ ബന്ധപ്പെടാന്‍ പറഞ്ഞ് മടക്കിയയക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. നാല് മാസമായി ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ അപേക്ഷകള്‍ വളരെ കൂടുതലാണ്.
പഴയ ഉത്തരവ് മരവിപ്പിച്ചതിനെ തുടര്‍ന്ന് ഈ മാസം 12ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റിന് ഡോക്ടര്‍മാര്‍ നല്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റിന് പകരം ഇനി രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പത്രം മതിയാകും. ഡ്രൈവിംഗ് ടെസ്റ്റിന് ഒരു സമയം 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.