റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിലേക്കടുത്തു. വെള്ളിയാഴ്ച പുതുതായി 902 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 469 പേര് രോഗമുക്തി നേടി. രാജ്യത്തെ മരണ സംഖ്യയും ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.
3,95,854 പേര്‍ക്ക് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 3,81,658 പേര്‍ക്ക് രോഗം ഭേദമായി. 6,728 മരണത്തിന് കീഴടങ്ങി. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്ന 7468 പേരില്‍ 874 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. റിയാദ് 402, മക്ക 153, കിഴക്കന്‍ പ്രവിശ്യ 155, അസീര്‍ 36, മദീന 26, അല്‍ഖസീം 21, ഹായില്‍ 21, ജിസാന്‍ 21, തബൂക്ക് 17, നജ്റാന് 12, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ജൗഫ് 9, അല്‍ബാഹ 7 എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍