തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയവരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. അതേസമയം ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ആണോയെന്ന് വ്യക്തമല്ല. ഇക്കാര്യം അറിയാന്‍ ഇവരുടെ സ്രവം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്ന് രാജ്യത്തെത്തുന്നവരെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ എട്ടുവരെ രാജ്യത്തെത്തിയവരില്‍ പ്രത്യേക നിരീക്ഷണമുണ്ടാകണമെന്നും കോവിഡ് രോഗ ബാധിതരുണ്ടെങ്കില്‍ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Covid for five who came from UK in Kerala