കാസര്‍കോട്: നിയമസഭാ കയ്യാങ്കളി കേസില്‍പെട്ട മന്ത്രി വി. ശിവന് കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കുമാര്‍ പള്ളയില്‍ വീട് അധ്യക്ഷത വഹിച്ചു. എം.സി.പ്രഭാകരന് സ്വാഗതം പറഞ്ഞു. കരുണ്‍ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് പി.നായര്‍, ഗീതാകൃഷ്ണന്‍, കെ.ഖാലിദ്, ജി.നാരായണന്, അര്ജ്ജുനന് തായലങ്ങാടി, എ. വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.