സിറ്റി ഗോള്‍ഡ് 20-ാം വാര്‍ഷികം; സമ്മാനദാനം നടത്തി
കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന സി.ജി.ഡി. ഫീസ്റ്റ് 2020 ന്റെ രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടന്നു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. രാഷ്ട്രീയ പൊതു രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അഷ്‌റഫ് എടനീര്‍, സേവന രംഗത്ത് തന്റെ വൈകല്യം മറന്ന് മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന മാഹിന്‍ കുന്നില്‍, രക്തദാന സേവന രംഗത്ത് തന്റേതായ സേവനം നല്‍കി മറ്റുള്ളവര്‍ക്ക് […]

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന സി.ജി.ഡി. ഫീസ്റ്റ് 2020 ന്റെ രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടന്നു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. രാഷ്ട്രീയ പൊതു രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അഷ്‌റഫ് എടനീര്‍, സേവന രംഗത്ത് തന്റെ വൈകല്യം മറന്ന് മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന മാഹിന്‍ കുന്നില്‍, രക്തദാന സേവന രംഗത്ത് തന്റേതായ സേവനം നല്‍കി മറ്റുള്ളവര്‍ക്ക് മാതൃകയായ നൗഷാദ് കണ്ണമ്പള്ളി, ചെറുപ്രായത്തില്‍ തന്നെ വരകളിലൂടെയും മാധുര്യമേറിയ ഖുര്‍ആന്‍ പരായണത്തിലൂടെയും കഴിവ് തെളിയിച്ച റഹ്‌മ റഫീഖ് എന്നിവരെ സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാടും സിറ്റി ഗോള്‍ഡ് ഡയറക്ടര്‍ ഇഖ്ബാല്‍ സുല്‍ത്താനും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഈ ആഴ്ചയിലെ നറുക്കെടുപ്പ് വിജയിയായി ഇസ്സാ ഫാത്തിമ അടൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലെ നറക്കെടുപ്പിലെ വിജയി ഷഫീഖ് എരിയാലിനുള്ള സമ്മാനം മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നാല്‍ത്തട്ക്ക കൈമാറി. ഡിസംബര്‍ 31 വരെ നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിവലിലെ രണ്ടാം നറുക്കെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ആഴ്ചയിലെ നറുക്കെടുപ്പ് വിജയികള്‍ക്ക് ഡയമണ്ട് മോതിരവും ബംബര്‍ സമ്മാന വിജയിക്ക് ഡയമണ്ട് നെക്‌ലെസ്സുമാണ് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഈജിപ്ഷ്യന്‍ ആന്റിക്ക്, സെറോസ്‌ക്കി ഇന്റര്‍നാഷനല്‍, ബിക്കാനിയര്‍ കളക്ഷന്‍, കെന്നാ ഡയമണ്ട് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് ബ്രാഞ്ച് മാനേജര്‍ തംജീദ് അടുക്കത്ത്ബയല്‍ അറിയിച്ചു.