'പടച്ചവന്റെ തിരക്കഥ ഒരു വല്ലാത്ത തിരക്കഥയാ..' രജനീകാന്തിനെ സന്ദര്‍ശിച്ച് കോട്ടയം നസീര്‍
നസീര്‍ വരച്ചുവെച്ച രജനീകാന്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു.

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് സിനിമ-കോമഡി താരം കോട്ടയം നസീര്‍. കോഴിക്കോട് നടക്കുന്ന ജയിലര്‍ ടു വിന്റെ ചിത്രീകരണത്തിനാണ് രജനീകാന്ത് എത്തിയത്. നസീര്‍ വരച്ചുവെച്ച രജനീകാന്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു. ഒരു കഥ സൊല്ലട്ടുമാ എന്ന് പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍, ചിത്രകാരനായി ജീനിച്ച നാളുകളില്‍ എത്രയോ ചുവരുകളില്‍ സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍ വരച്ചിട്ടു. അദ്ദേഹത്തിന്റെ സ്‌റ്റൈലുകള്‍ വേദികളില്‍ അനുകരിച്ചു. ചിത്രങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചപ്പോള്‍ തോളില്‍ കയ്യിട്ട് ചേര്‍ത്തുനിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തുപിടീം കിട്ടിയില്ല എന്നും നസീര്‍ പറയുന്നു.
പോസ്റ്റിന്റെ മുഴുവന്‍ രൂപം
ഒരു കഥ സൊല്ലട്ടുമാ.......
വര്‍ഷങ്ങള്‍ക്ക് മുന്‍പ്... കറുകച്ചാലിലെ ഓല മേഞ്ഞ ' മോഡേണ്‍ 'സിനിമ ടാകീസില്‍ ചരല്‍ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍ ??പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളില്‍.. എത്രയോ ചുവരുകളില്‍ ഈ' സ്‌റ്റൈല്‍ മന്നന്റെ 'എത്രയെത്ര സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വരച്ചിട്ടു.??.. പിന്നീട് മിമിക്രി എന്ന കലയില്‍ പയറ്റുന്ന കാലത്ത് എത്രയോ വേദികളില്‍ ആ... സ്‌റ്റൈലുകള്‍ അനുകരിച്ചു....??
ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വരച്ച 'ചിത്രങ്ങള്‍ 'അടങ്ങിയ 'ART OF MY HEART '
എന്ന ബുക്ക് 'ജയിലര്‍ 2'വിന്റെ സെറ്റില്‍ വച്ചു സമ്മാനിച്ചപ്പോള്‍... ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളില്‍ കയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോള്‍....സ്വപ്നമാണോ.... ജീവിതമാണോ... എന്നൊരു എത്തും പിടിയും കിട്ടിയില്ല...മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു... ഇവിടെ വരെ എത്തിച്ച ദൈവത്തിനും ??മാതാപിതാക്കള്‍ക്കും ??ഗുരുക്കന്മാര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി.
അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ'അത് വല്ലാത്ത ഒരു 'തിരക്കഥയാ'????