മംഗളൂരു: വീടുകള്‍ കറിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ കവളമുടൂര് സ്വദേശിയും ഫോട്ടോഗ്രാഫറുമായ പ്രവീണ്‍ നായക് (45) ആണ് മരിച്ചത്.
വെള്ളിയാഴ്ച കലായിയില് വീടുവീടാന്തരം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ പ്രവീണ്‍ നായക് ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പ്രവീണും സംഘവും താന്‍ താമസിക്കുന്ന പ്രദേശത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് നായിക്കിന് വോട്ട് തേടുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ പ്രവീണ്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ പുഞ്ചലക്കാട്ടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.