അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്; ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തെളിഞ്ഞു. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ നടത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഇ.ഡി വ്യക്തമാക്കി. ബിനീഷ് കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചുവെന്നും അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ ഫോണില്‍ വിളിച്ചുവെന്നും ബിനീഷ് സ്ഥിരമായി ബംഗളൂരു […]

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തെളിഞ്ഞു. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ നടത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് കൂടുതല്‍
അന്വേഷണം നടത്തിവരികയാണെന്നും ഇ.ഡി വ്യക്തമാക്കി.

ബിനീഷ് കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചുവെന്നും അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ ഫോണില്‍ വിളിച്ചുവെന്നും ബിനീഷ് സ്ഥിരമായി ബംഗളൂരു സന്ദര്‍ശിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.

ബിനീഷിനെ വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

Bineesh Kodiyeri remitted huge unaccounted funds into drug peddler's account: ED

Related Articles
Next Story
Share it