അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുംബഡാജെ അന്നടുക്ക സി.എച്ച് നഗറിലെ ഖാദര്‍ കുംബഡാജെ എന്ന കായിഞ്ഞിയാണ് മരിച്ചത്

കുംബഡാജെ: വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുംബഡാജെ അന്നടുക്ക സി.എച്ച് നഗറിലെ ഖാദര്‍ കുംബഡാജെ എന്ന കായിഞ്ഞി(40)യാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
എസ് കെ എസ് എസ് എഫ് മുന്‍ മേഖല വിഖായ സെക്രട്ടറിയായിരുന്നു. ഭാര്യ നബീസ. മക്കള്‍: ഫിദ, ബിലാല്‍, ഹിലാല്‍. സഹോദരങ്ങള്‍: മൊയ്തിന്‍ കുഞ്ഞി, ഉമറുല്‍ ഫാറുഖ്, കദീജ, ആയിഷ, നബീസ.
Next Story

