തനിച്ച് താമസിക്കുന്ന മധ്യവയസ്‌കയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പൈക്ക ബാലടുക്കത്തെ പരേതരായ കൊറഗന്റെയും നാരായണിയുടെയും മകള്‍ കൊറപ്പാളു ആണ് മരിച്ചത്

നെല്ലിക്കട്ട: തനിച്ച് താമസിക്കുന്ന മധ്യവയസ്‌കയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൈക്ക ബാലടുക്കത്തെ പരേതരായ കൊറഗന്റെയും നാരായണിയുടെയും മകള്‍ കൊറപ്പാളു(64)ആണ് മരിച്ചത്. മൂന്ന് ദിവസമായി വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ശനിയാഴ്ച വൈകുന്നേരം നോക്കിയപ്പോഴാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതയാണെങ്കിലും ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മക്കളില്ല.
ഏക സഹോദരന്‍ പരേതനായ ചന്തു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Next Story