അജ്ഞാത രോഗത്തെ തുടര്‍ന്ന് യുവതി മരിച്ചു
രാധാകൃഷ്ണ റൈയുടെയും നളിനിയുടെയും ഏക മകള്‍ മയൂരിയാണ് മരിച്ചത്

പെര്‍ള: അജ്ഞാത രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഡ്ക്കസ്ഥലയ്ക്ക് സമീപം രാമജ്ജഗുരിയിലെ മയൂരി(26)യാണ് മരിച്ചത്. രാധാകൃഷ്ണ റൈയുടെയും നളിനിയുടെയും ഏക മകളായ മയൂരി ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
ഒരു മാസം മുമ്പ് അസുഖ ബാധിതയായി നാട്ടിലേക്ക് തിരികെ എത്തിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ അസഹ്യമായ പനിയെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story