യുവതിയെയും പിതാവിനെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ വധശ്രമത്തിന് കേസ്
സംഭവത്തില്‍ ബേളയിലെ റെയ് സണ്‍ ഡിസൂസക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു

ബദിയടുക്ക: യുവതിയെയും പിതാവിനെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ബേള പെരിയടുക്കയിലെ രഞ് ജല്‍ റംസിറ്റ് ഡിസൂസ(24), പിതാവ് റെയ്മണ്ട് ഡിസൂസ എന്നിവരെയാണ് അക്രമിച്ചത്. സംഭവത്തില്‍ ബേളയിലെ റെയ് സണ്‍ ഡിസൂസക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം.
പിച്ചാത്തിയുമായി റെയ്മണ്ട് ഡിസൂസയുടെ വീട്ടിലെത്തിയ റെയ് സണ്‍ രഞ്ജലിനെയാണ് ആദ്യം കുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ റെയ് മണ്ടിനെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തന്റെ നെഞ്ചിന് നേരെയാണ് കത്തി കൊണ്ട് കുത്തിയതെന്നും ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും രഞ്ജലിന്റെ പരാതിയില്‍ പറയുന്നു.
Next Story