ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
പൈക്ക ബാലടുക്കയിലെ കൃഷ്ണന്റെ മകന്‍ സുമേഷ്, ബാലടുക്കയിലെ നാരായണന്റെ മകന്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

ബദിയടുക്ക: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൈക്ക ബാലടുക്കയിലെ കൃഷ്ണന്റെ മകന്‍ സുമേഷ്(35), ബാലടുക്കയിലെ നാരായണന്റെ മകന്‍ രാഹുല്‍ പ്രസാദ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുമേഷിന്റെ തലക്കാണ് പരിക്കേറ്റത്.
രാഹുല്‍ പ്രസാദിന്റെ തോളെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം നെല്ലിക്കട്ടയില്‍ നിന്ന് ചൂരിപ്പള്ളത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ പൈക്കയിലെ പ്രശാന്തിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
Next Story