സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മെത്താഫിറ്റമിനുമായി രണ്ടുപേര്‍ അറസ്റ്റില്‍

ചേരൂര്‍ സ്വദേശി പിഎന്‍ സാബിത്, ഷിറിബാഗിലു സ്വദേശി ഷെയ്ഖ് അബ്ദുള്‍ ഫസല്‍ മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 4.87 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേരൂര്‍ സ്വദേശി പിഎന്‍ സാബിത്(26), ഷിറിബാഗിലു സ്വദേശി ഷെയ്ഖ് അബ്ദുള്‍ ഫസല്‍ മുഹമ്മദ്(31) എന്നിവരെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പക്ടര്‍ പി.ആര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെര്‍ക്കള-ബദിയടുക്ക റോഡിലെ നെക്രാജെ പൊയ്യക്കണ്ടം ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം സംശയകരമായ സാഹചര്യത്തില്‍ സ്‌കൂട്ടറിന് സമീപം കണ്ട രണ്ടുപേരെയും എക്സൈസ് ദേഹപരിശോധന നടത്തിയപ്പോഴാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ഗ്രേഡ് ബിജോയ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ് ഋഷി, ലിജിന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ, ഡ്രൈവര്‍ സാഗര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it