കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

ബേള ഭണ്ഡാരടുക്കയിലെ കിഷോര്‍ നായക്, ബേള മല്ലടുക്ക സൗപര്‍ണ്ണികയിലെ വിഷ്ണുഗോപാല എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ബേള ഭണ്ഡാരടുക്കയിലെ കിഷോര്‍ നായക്(26), ബേള മല്ലടുക്ക സൗപര്‍ണ്ണികയിലെ വിഷ്ണുഗോപാല(23) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കിഷോര്‍ നായക് ബേള കട്ടത്തങ്ങാടി റോഡരികില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

വിഷ്ണുഗോപാല നീര്‍ച്ചാല്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Related Articles
Next Story
Share it