പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന 2 പേരെ കയ്യോടെ പിടികൂടി പൊലീസ്
പെര്‍ള എന്മകജെയിലെ മുഹമ്മദ് ഉനൈസ്, ബാപ്പുമൂലയിലെ ആസിഫ് എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേരെ കയ്യോടെ പിടികൂടി പൊലീസ്. പെര്‍ള എന്മകജെയിലെ മുഹമ്മദ് ഉനൈസ്(25), ബാപ്പുമൂലയിലെ ആസിഫ്(22) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
പെര്‍ഡാല ബസ് സ്റ്റോപ്പിന് സമീപം കഞ്ചാവ് ബീഡി വലിക്കുമ്പോഴാണ് മുഹമ്മദ് ഉനൈസ് പൊലീസ് പിടിയിലാകുന്നത്. ബദിയടുക്ക-കുമ്പള റോഡിലെ കാന്തലയില്‍ കഞ്ചാവ് ബീഡി വലിക്കുമ്പോഴാണ് ആസിഫ് പിടിയിലാകുന്നത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് രണ്ടുപേരും കഞ്ചാവ് ബീഡി വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇരുവരെയും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
Next Story