പള്ളത്തടുക്ക കോരിക്കാറില്‍ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു
നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കി ഗതാഗതം പുനഃ സ്ഥാപിച്ചു

ബദിയടുക്ക: ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. പള്ളത്തടുക്ക -ഏത്തടുക്ക റോഡിലെ കോരിക്കാറിലാണ് മരം കടപുഴകി വീണത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതേ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം ഭാഗീകമായി സ്തംഭിച്ചു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കി ഗതാഗതം പുനഃ സ്ഥാപിച്ചു. മഴ വീണ്ടും തുടങ്ങിയതോടെ പല സ്ഥലങ്ങളിലും മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടാകുന്നുണ്ട്. ഇത് വഴി യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരുപോലെ തടസം സൃഷ്ടിക്കുന്നു.
Next Story