അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപകന്‍ അന്തരിച്ചു
ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ശിവമൊഗയിലെ സ്വകാര്യ ആസ്പത്രിയില്‍ ആണ് മരണം സംഭവിച്ചത്.

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപകന്‍ അന്തരിച്ചു. മുണ്ട്യത്തടുക്ക സ്‌കൂള്‍ അധ്യാപകന്‍ പിലാങ്കട്ടയിലെ പ്രശാന്ത് റൈ (41) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി രോഗത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. വിവിധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ച് 75ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
അതിനിടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ശിവമൊഗയിലെ സ്വകാര്യ ആസ്പത്രിയില്‍ ആണ് മരണം സംഭവിച്ചത്.
രാമ മാസ്റ്ററുടേയും സരളയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: മനസ്വി, അനുശ്രീ. ഏക സഹോദരന്‍: ഗുരുപ്രസാദ് റൈ (പള്ളത്തടുക്ക സ്‌കൂള്‍ അധ്യാപകന്‍).
Next Story