രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കടയുടമ മരിച്ചു
നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പ് ബുറുഡടുക്കയിലെ പരേതനായ ഐത്തപ്പ നായകിന്റെയും സാവിത്രിയുടെയും മകന്‍ ബി അരുണ്‍കുമാര്‍ ആണ് മരിച്ചത്

ബദിയടുക്ക : രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കടയുടമ മരിച്ചു. നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പ് ബുറുഡടുക്കയിലെ പരേതനായ ഐത്തപ്പ നായകിന്റെയും സാവിത്രിയുടെയും മകന്‍ ബി അരുണ്‍കുമാര്‍(47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിലാണ് അരുണ്‍ കുമാര്‍ രക്ത സമ്മര്‍ദ്ദം കുറഞ്ഞത് മൂലം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുണ്ട്യത്തടുക്ക ബീരിക്കുഞ്ച സ്വദേശിയായ അരുണ്‍ കുമാര്‍ നീര്‍ച്ചാല്‍ താഴെ ബസാറില്‍ ലക്ഷ്മി സ്റ്റോര്‍ എന്ന കട നടത്തിവരികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബദിയടുക്കയില്‍ ഫാന്‍സി കട നടത്തിയിട്ടുണ്ട്. അരുണ്‍ കുമാറിന്റെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്. നിര്‍മ്മാണം പകുതിയോളമായി. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: രാജേശ്വരി. മക്കള്‍ : അമൃത്, അശ്വിനി. സഹോദരങ്ങള്‍ : ജഗദീശ, ദാമോദര.

