നിര്‍ത്താതെ പെയ്ത മഴയില്‍ കാലപഴക്കം ചെന്ന ഓട് പാകിയ വീടിന്റെ മേല്‍കൂര തകര്‍ന്നു

ബദിയടുക്ക ചെന്നഗുളിലെ മായിലന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് നിലം പൊത്തിയത്

കന്യപ്പാടി: നിര്‍ത്താതെ പെയ്ത മഴയില്‍ കാലപഴക്കം ചെന്ന ഓട് പാകിയ വീടിന്റെ മേല്‍കൂര തകര്‍ന്നു. അപകടത്തില്‍ നിന്നും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബദിയടുക്ക പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചെന്നഗുളിലെ മായിലന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് നിലം പൊത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ദുരന്തം ഒഴിവായി.

17 വര്‍ഷം മുമ്പ് പണിത വീടാണ് ഇത്. കാല പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും ലൈഫ് മിഷന്‍ ഭവന പദ്ധതി ലിസ്റ്റില്‍ ഉള്‍പെട്ടതായി പറയുന്നു. എന്നാല്‍ മുന്‍ഗണനയില്‍ പരിഗണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സമാനമായ രീതിയില്‍ അപകട ഭീഷണിയായിരിക്കുകയാണ് ചുക്ക് റ, സഞ്ജീവ, ബാബു എന്നിവരുടെ വീടുകളും. കാലപഴക്കം ചെന്ന് ഏത് സമയവും നിലംപൊത്താവുന്ന രീതിയിലുള്ളതാണ് ഇവ.

Related Articles
Next Story
Share it