കാണാതായ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുംബഡാജെ അഗല്‍പ്പാടി പത്മാറിലെ ബാലകൃഷ്ണ ഭട്ട് ആണ് മരിച്ചത്

ബദിയടുക്ക: കാണാതായ കര്‍ഷകനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ അഗല്‍പ്പാടി പത്മാറിലെ ബാലകൃഷ്ണ ഭട്ട്(73) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ തിരച്ചലില്‍ തിങ്കളാഴ്ച ഉച്ചയോടെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബാലകൃഷ്ണ ഭട്ടിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്യാമള. മക്കള്‍: വിവേക്, വിജയ. സഹോദരങ്ങള്‍: അനന്തരാമ, രാമചന്ദ്ര, കലാവതി, മാലതി.

Related Articles
Next Story
Share it