കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ആള്‍ പിടിയില്‍

നീര്‍ച്ചാല്‍ ഗോളിയടുക്കയിലെ സക്കറിയയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക : കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ആള്‍ പൊലീസ് പിടിയിലായി. നീര്‍ച്ചാല്‍ ഗോളിയടുക്കയിലെ സക്കറിയ(44)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 9.15 മണിയോടെ ബേള വില്ലേജ് ഓഫീസിന് സമീപത്തെ ബസ് വെയ്റ്റിങ്ങ് ഷെല്‍ട്ടറില്‍ കഞ്ചാവ് നിറച്ച ബീഡി വലിക്കുമ്പോഴാണ് സക്കറിയ പൊലീസ് പിടിയിലായത്.

Related Articles
Next Story
Share it