ക്വാര്‍ട്ടേഴ്സില്‍ അവശനിലയില്‍ കണ്ട ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

കൊല്ലങ്കാനയിലെ വാടക ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന എന്‍.സി പ്രകാശന്‍ ആണ് മരിച്ചത്

നീര്‍ച്ചാല്‍: വാടക ക്വാര്‍ട്ടേഴ് സില്‍ അവശനിലയില്‍ കണ്ട ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. കൊല്ലങ്കാനയിലെ വാടക ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന എന്‍.സി പ്രകാശന്‍(67) ആണ് മരിച്ചത്. പാലക്കാട് തച്ചിലപ്പാറ സ്വദേശിയാണ്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു.

ഷുഗര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാലിന് നീര് വന്ന് കിടപ്പിലായിരുന്നു. ഞായറാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സില്‍ അവശനിലയില്‍ കണ്ട പ്രകാശനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: വല്‍സല. പ്രസാദ് ഏകമകനാണ്. സഹോദരങ്ങള്‍: സതീശന്‍, രാജീവന്‍, കോമള. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it