നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു
കണ്ണൂര്‍ ആലക്കോട് കാപിമല ഹൗസിലെ സാജു ജോര്‍ജ്ജ് ആണ് മരിച്ചത്

ബദിയടുക്ക: നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് കാപിമല ഹൗസിലെ സാജു ജോര്‍ജ്ജ്(62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ വി.എം. നഗര്‍ നീര്‍ച്ചാല്‍ മുകളിലെ ബസാറിലാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ പരിസരവാസികള്‍ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കൊണ്ടുപോയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.
പരേതനായ ജോര്‍ജ്ജിന്റെയും മേഴ്‌സിയുടെയും മകനാണ്. ഏക മകള്‍ ശ്രുതി. സഹോദരന്‍ രാജു ജോര്‍ജ്ജ്.
Next Story