Begin typing your search above and press return to search.
ഇടിമിന്നല്‍: വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു; വീടിന്റെ ഭിത്തി തകര്‍ന്നു
വീട്ടുകാര്‍ അകത്തുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

നീര്‍ച്ചാല്‍: ചൊവ്വാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ വീടിന്റെ ഭിത്തി തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തരദേശം പത്ര വിതരണ ഏജന്റും നീര്‍ച്ചാല്‍ മുകളിലെ ബസാറിലെ സാക്കി ബേക്കറി ഉടമയുമായ കന്യപ്പാടിയിലെ ഹസന്‍ ഷായുടെ വീടിനാണ് ഇടിമിന്നലേറ്റത്.
രാത്രി ഏകദേശം പത്ത് മണിയോടെ പൊടുന്നനെയുണ്ടായ ഇടിമിന്നലില്‍ വീട്ടിലെ ഫാനുകള്‍, ടി.വി ഉള്‍പ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ ഭിത്തിയില്‍ വിള്ളലേറ്റു. വീട്ടുകാര്‍ അകത്തുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Next Story