കട്ടത്തടുക്കയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ഉന്നതിയിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട കമലയുടെ വീടാണ് തകര്‍ന്നത്

പുത്തിഗെ: കനത്ത മഴയിലും കാറ്റിലും കട്ടത്തടുക്കയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കട്ടത്തടുക്ക ഉന്നതിയിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട കമലയുടെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആഞ്ഞടിച്ച ശക്തമായ കാറ്റും മഴയും മൂലമാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്.

വീട്ടുടമ കമലയേയും, കിടപ്പുരോഗിയായ മകനെയും കാല പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന് വീഴാറായ വീട്ടില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഷുക്കൂര്‍ കാണാജെയുടെ ഇടപെടലിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്് പഞ്ചായത്ത് അധികൃതര്‍ മറ്റൊരു വാടക മുറിയിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഇതുകാരണം വന്‍ ദുരന്തമാണ് ഒഴിവായത്.

ഏതാനും ദിവസം വിട്ടുനിന്ന മഴ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതോടെ പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണും മറ്റും നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്.

Related Articles
Next Story
Share it