കന്യപ്പാടിയില്‍ വീടിന് സമീപത്തെ മരംകടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണു
ശക്തമായ മഴയിലും കാറ്റിലും കന്യപ്പാടിയിലെ വ്യാപാരിയും പത്ര വിതരണ ഏജന്റുമായ റഷീദിന്റെ വീടിന് സമീപമുള്ള മരമാണ് കടപുഴകി വീണത്.

കന്യപ്പാടി: ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണു. എന്നാല്‍ ദുരന്തം ഒന്നും സംഭവിച്ചില്ല. ബുധനാഴ്ച രാവിലെ പത്തര മണിയോടെ പെയ്ത ശക്തമായ മഴയിലും ആഞ്ഞടിച്ച കാറ്റിലും കന്യപ്പാടിയിലെ വ്യാപാരിയും പത്ര വിതരണ ഏജന്റുമായ റഷീദിന്റെ വീടിന് സമീപമുള്ള മരമാണ് കടപുഴകി വീണത്.
വീടിന് സമീപത്ത് കൂടി കടന്ന് പോയ വൈദ്യുതി ലൈന്‍ പൊട്ടി വീണു. മരം കടപുഴകി വീണ സമയത്ത് വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ. ബി അധികൃതര്‍ മരം മുറിച്ച് നീക്കി വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു.
Next Story