പുല്ല് അരിയാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി

കുംബഡാജെ മാവിനക്കട്ട നെടുമൂലയിലെ വിശാലാക്ഷിയാണ് മരിച്ചത്

ബദിയടുക്ക: പുല്ല് അരിയാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുംബഡാജെ മാവിനക്കട്ട നെടുമൂലയിലെ വിശാലാക്ഷി (73)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ പുല്ല് അരിയുവാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തോട്ടത്തിലെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തുന്നത്.

ഉടന്‍ തന്നെ അയല്‍വാസികള്‍ ചേര്‍ന്ന് കുളത്തില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. അബദ്ധത്തില്‍ കാല്‍ തെന്നി വീണതാകാമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് കൃഷ്ണന്‍. മക്കളില്ല. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, ശാരദ, സുശീല, പരേതരായ വസന്ത, കുഞ്ഞമ്മ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it