Begin typing your search above and press return to search.
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
അസുഖത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ബദിയടുക്ക : പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ബദിയടുക്ക ചെടേക്കാല്‍ മുളിപ്പറമ്പിലെ സതീശന്റെ ഭാര്യ സവിത(42)യാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ പനിയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് സവിതയെ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൊസങ്കടി കടമ്പാറിലെ ശങ്കരന്റെയും കമലയുടെയും മകളാണ്. മക്കള്‍: അനുപ്രിയ(എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി, ബദിയടുക്ക നവജീവന്‍ ഹൈസ്‌കൂള്‍), ആരാധ്യ(മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി, മാന്യ സ്‌കൂള്‍). സഹോദരങ്ങള്‍: ശാന്തി, രവി, ശാരദ, അശോക.
Next Story