ഭര്‍തൃമതി ഹൃദയാഘാതം മൂലം മരിച്ചു
പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭണ്ടാര വീട്ടിലെ ഹരിണാക്ഷിയാണ് മരിച്ചത്

കുംബഡാജെ: ഭര്‍തൃമതി ഹൃദയാഘാതം മൂലം മരിച്ചു. പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭണ്ടാര വീട്ടിലെ കൃഷ്ണ ബി. എം ന്റെ ഭാര്യ ഹരിണാക്ഷി (47)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് നെഞ്ചുവേദനയെ തുടര്‍ന്ന് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ബന്തിയോട്ടെ പരേതനായ നാരായണ- ലക്ഷ്മി ദമ്പതികളുടെ മകളാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍: കൃപേഷ്, ഹര്‍ഷിണി. സഹോദരങ്ങള്‍ ചന്ദ്ര, യതീഷ്, നയന.
Next Story