ഭാര്യയെ ശല്യം ചെയ്തതിനെതിരെ പരാതി നല്‍കിയ യുവാവിന്റെ വീട് ആക്രമിച്ചു
കുംബഡാജെ മയില്‍തൊട്ടിയിലെ കെ അഭിലാഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്

ബദിയടുക്ക: ഭാര്യയെ ശല്യം ചെയ്തതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവാവിന്റെ വീട് ആക്രമിച്ചതായി പരാതി. കുംബഡാജെ മയില്‍തൊട്ടിയിലെ കെ അഭിലാഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം. അഭിലാഷിന്റെ പരാതിയില്‍ അയല്‍വാസിയായ പ്രശാന്തന്‍ എന്ന കുട്ടുവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
പ്രശാന്തന്‍ മരവടിയുമായി പറമ്പില്‍ അതിക്രമിച്ചുകടക്കുകയും അഭിലാഷിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. 1000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഭിലാഷിന്റെ ഭാര്യയെ ശല്യം ചെയ്തെന്നാരോപിച്ച് പ്രശാന്തനെതിരെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.
Next Story