കനത്ത മഴ: ജില്ലയിലുടനീളം വ്യാപക നാശം; ബദിയഡുക്കയിലും എടനീരും മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു; വൈദ്യുതി ബന്ധം താറുമാറായി
മുഗു സഹകരണ ബാങ്ക് ചുറ്റു മതില്‍ തകര്‍ന്ന് കെട്ടിടത്തിന് അപകട ഭീഷണി

ബദിയടുക്ക: ദിവസങ്ങളോളമായി നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലുടനീളം വ്യാപക നാശ നഷ്ടം. പലയിടങ്ങളിലും മരം കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ആഞ്ഞടിച്ച കാറ്റില്‍ ബദിയടുക്ക പെര്‍ള റോഡിലെ കെടഞ്ചിയില്‍ മരം കടപുഴകി വീണു. ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെ കൂട്ടായ്മയില്‍ മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
ബദിയടുക്ക സി എച്ച് സിക്ക് സമീപമുള്ള ക്വാട്ടേഴ് സിന്റെ ചുറ്റു മതില്‍ തകര്‍ന്നു. എടനീര്‍ വളവില്‍ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റും ലൈനും പൊട്ടി വീണു. വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. മരം നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു. മുഗു സഹകരണ ബാങ്ക് ചുറ്റു മതില്‍ തകര്‍ന്ന് കെട്ടിടത്തിന് അപകട ഭീഷണി നിലനില്‍ക്കുന്നു.
Next Story