Begin typing your search above and press return to search.
കനത്ത മഴ: ജില്ലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍, നാശ നഷ്ടം
പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റു മതില്‍ തകര്‍ന്നു.

സീതാംഗോളി: ദിവസങ്ങളോളമായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റു മതില്‍ തകര്‍ന്നു. ആശുപത്രി കെട്ടിടത്തിന്റെ സമീപം വരെ മണ്ണിടിച്ചിലുണ്ടായി. എന്നാല്‍ ഭാഗ്യംകൊണ്ട് കെട്ടിടത്തിന് കേടുപാട് സംഭവിച്ചില്ല. വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്.
സീതാംഗോളി-പെര്‍ള റോഡിലെ അംഗഡി മുഗറില്‍ മണ്ണിച്ചിലുണ്ടായി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കോണ്‍ക്രിറ്റ് ബാരിക്കേട് സ്ഥാപിച്ചതിനാല്‍ റോഡിലേക്ക് മണ്ണ് പതിഞ്ഞില്ല. അതുകൊണ്ടുതന്നെ ഗതാഗത തടസ്സവും അനുഭവപ്പെട്ടിട്ടില്ല.
Next Story