കനത്ത മഴ: ബദിയടുക്ക വളമലയില്‍ വീടിന് സമീപത്തെ ചുറ്റുമതിലിടിഞ്ഞു
വളമലയിലെ ഉപേന്ദ്രന്റെ വീടിന് സമീപത്തെ ചുറ്റു മതിലാണ് തകര്‍ന്നത്.

ബദിയടുക്ക: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ വീടിന് സമീപത്തെ ചുറ്റു മതിലിടിഞ്ഞു. ബദിയടുക്ക പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വളമലയിലെ ഉപേന്ദ്രന്റെ വീടിന് സമീപത്തെ ചുറ്റു മതിലാണ് തകര്‍ന്നത്.
കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്.
Next Story