പുള്ളിമുറി ചൂതാട്ടം; 3100 രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍

നീര്‍ച്ചാല്‍ കാക്കുഞ്ചയിലെ നവീന്‍, രഘുരാജ്, നെല്ലിക്കോട് എതിര്‍ത്തോട്ടെ ഹരീശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നുപേര്‍ 3100 രൂപയുമായി അറസ്റ്റില്‍. നീര്‍ച്ചാല്‍ കാക്കുഞ്ചയിലെ നവീന്‍(40), രഘുരാജ്(35), നെല്ലിക്കോട് എതിര്‍ത്തോട്ടെ ഹരീശ(36) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 12.45 മണിയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാറില്‍ പൊതുസ്ഥലത്ത് പുള്ളിമുറി ചൂതാട്ടം നടത്തുമ്പോഴാണ് മൂന്നുപേര്‍ പൊലീസ് പിടിയിലായത്.

പൊലീസിനെ കണ്ട് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷന്‍ പരിധിയിലെ പല സ്ഥലങ്ങളിലും മഡ് ക്ക, സമാന്തര ലോട്ടറി, പുള്ളിമുറി ചൂതാട്ടം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.


Related Articles
Next Story
Share it