കാറിടിച്ച് മല്‍സ്യവില്‍പ്പനക്കാരന് പരിക്ക്

ബദിയടുക്ക കോളാരിയിലെ അബ്ദുല്ലക്കാണ് പരിക്കേറ്റത്

ബദിയടുക്ക: കാറിടിച്ച് മല്‍സ്യവില്‍പ്പനക്കാരന് പരിക്കേറ്റു. ബദിയടുക്ക കോളാരിയിലെ അബ്ദുല്ല(61)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 മണിയോടെ ബദിയടുക്ക-മുള്ളേരിയ റോഡിലെ പിലാങ്കട്ടയിലാണ് അപകടമുണ്ടായത്. മല്‍സ്യക്കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുല്ലയെ മുള്ളേരിയ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ സാരമായി പരിക്കേറ്റ അബ്ദുല്ല ആസ്പത്രിയില്‍ ചികില്‍സയിലാണ്. അബ്ദുല്ലയുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it