നീര്‍ച്ചാല്‍ മെണസിന പാറയില്‍ തീപിടിത്തം
സമീപത്തെ വീടുകളില്‍ നിന്ന് വെള്ളം ചീറ്റിയാണ് തീ അണച്ചത്.

നീര്‍ച്ചാല്‍: റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടിത്തം. വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച വൈകിട്ട് നീര്‍ച്ചാല്‍-കിള്ളിംഗാര്‍ റോഡിലെ മെണസിനപാറ റോഡരികിലെ പറമ്പിലാണ് തീപിടിച്ചത്. തീ പടര്‍ന്ന് ഒരു ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടും മരങ്ങളും കത്തി നശിച്ചു.
സമീപത്തെ ഉന്നതിയില്‍ നിരവധി വീടുകള്‍ ഉണ്ടെങ്കിലും നാട്ടുകാരുടെ ഇടപെടലും ജാഗ്രതയും മൂലം തീ പടര്‍ന്നില്ല. ഇതോടെ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്തെ വീടുകളില്‍ നിന്ന് വെള്ളം ചീറ്റിയാണ് തീ അണച്ചത്.
Next Story