റോഡ് മുറിച്ച് കടക്കുന്നതിനിടെ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു
ബദിയടുക്ക ചംബല്‍ത്തിമാറിലെ ഗോപാലകൃഷ്ണ ഭട്ട് ആണ് മരിച്ചത്

ബദിയടുക്ക : റോഡ് മുറിച്ച് കടക്കുന്നതിനിടെ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. ബദിയടുക്ക ചംബല്‍ത്തിമാറിലെ ഗോപാലകൃഷ്ണ ഭട്ട്(74) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15 മണിയോടെ ബദിയടുക്ക ബോളുക്കട്ടയിലാണ് അപകടം. മുള്ളേരിയ ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഗോപാലകൃഷ്ണ ഭട്ടിനെ അതേ കാറില്‍ തന്നെ ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ സി.എച്ച്. കൃഷ്ണ ഭട്ടിന്റെയും സാവിത്രി അമ്മയുടെയും മകനാണ്. ഭാര്യ: വൈജയന്തി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീവിദ്യ. മരുമക്കള്‍: മനു ശര്‍മ്മ, വിനോദ് കുമാര്‍. സഹോദരങ്ങള്‍: മഹബലേശ്വര ഭട്ട്, ഗണരാജ, പുഷ്പലത, വിജയലത.
Next Story