എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

പെര്‍ള കാട്ടുകുക്കെക്ക് സമീപം മുങ്കുളിക്കാനയിലെ ലീലാവതി എന്ന നീലമ്മയാണ് മരിച്ചത്

പെര്‍ള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു. പെര്‍ള കാട്ടുകുക്കെക്ക് സമീപം മുങ്കുളിക്കാനയിലെ ലീലാവതി എന്ന നീലമ്മ(50)യാണ് മരിച്ചത്. അവിവാഹിതയാണ്. എന്‍മകജെ ഗ്രാമ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍പ്പെട്ടവരാണ്.

ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരങ്ങള്‍: ചോമ, ദേവകി, വിജയലക്ഷ്മി, ശശികല, വാരിജ.

Related Articles
Next Story
Share it