നിങ്ങള്‍ നല്‍കിയ അടിക്ക് തിരിച്ചടി നല്‍കും; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

സി.പി.എം പ്രാദേശിക നേതാക്കളെ മര്‍ദ്ദിച്ച എ.എസ്.ഐയുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും പേരും പ്രസംഗത്തില്‍ എടുത്തുപറഞ്ഞു

സീതാംഗോളി: പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സി.പി.എം നേതാവ് നടത്തിയ ഭീഷണി പ്രസംഗം വിവാദമാകുന്നു. പണിമുടക്കിനിടെ സീതാംഗോളിയില്‍ നടന്ന പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി സി.എ സുബൈറാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിയത്.

നിങ്ങള്‍ നല്‍കിയ അടിക്ക് തിരിച്ചടി നല്‍കും. കാക്കിയിട്ടത് കൊണ്ടോ പൊലീസ് സ്റ്റേഷനില്‍ കയറിയത് കൊണ്ടോ നിങ്ങള്‍ സുരക്ഷിതരാകണമെന്നില്ല. നിങ്ങളെ സസ്പെന്റ് ചെയ്യണമെന്നോ സ്ഥലം മാറ്റണമെന്നോ ഞങ്ങള്‍ പറയുന്നില്ല. നിങ്ങളുടെ വീട് ഞങ്ങള്‍ക്കറിയാം- എന്നിങ്ങനെയായിരുന്നു പ്രസംഗം. സി.പി.എം പ്രാദേശിക നേതാക്കളെ മര്‍ദ്ദിച്ച എ.എസ്.ഐയുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും പേരും പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

Related Articles
Next Story
Share it